History of parish
ഈ ശാന്തിതീരം അണയുന്ന വിദൂര പ്രദേശങ്ങളില്‍ നിന്നു പോലും എത്തു ന്ന തീര്‍ത്ഥാടകര്‍ ആശ്വാസവും സംതൃപ്തിയും നിറഞ്ഞ മനസ്സോടെയാണ് മടങ്ങുന്നത്.
ആരംഭം
1983 ജനുവരി 19-ാം തിയതിയാണ് ആരോഗ്യ മാതാവിന്‍റെ അത്ഭുത തിരു സ്വരൂപം ഇവിടെ സ്ഥാപിതമായത്. തമിഴ്നാട് നാഗപട്ടണം വേളാങ്കണ്ണി പള്ളിയില്‍ സ്ഥിതിചെയ്യുന്ന അത്ഭുത മാതാവിന്‍റെ തിരുസ്വരൂപത്തോടു സാദൃശ്യമുള്ള രൂപമാണ് ഇവിടെയും പ്രതിഷ്ഠിച്ചത്. അഴിനാക്കല്‍ യോഹ ന്നാന്‍ ജോസഫ് നേര്‍ച്ചയായി സമര്‍പ്പിച്ചതാണ് പ്രസ്തുത തിരുസ്വരൂപം 1980-ല്‍ അഴിനാക്കല്‍ ജോസഫ് തന്‍റെ ഹൃദ്രോഗ ബാധിതയായ ഭാര്യ റോസക്കുട്ടിയോടൊപ്പമാണ് നാഗപട്ടണത്തുള്ള വേളാങ്കണ്ണി മാതാവിന്‍റെ സന്നിധിയില്‍ ചെന്നു പ്രാര്‍ത്ഥിക്കാന്‍ നിശ്ചയിച്ചത്. ഡോക്ടര്‍ വിലക്കി യിട്ടും മരുന്ന് കയ്യില്‍ കരുതി കുടുംബസമേതം തീര്‍ത്ഥാടനത്തിന് പുറപ്പെട്ടു. സന്നിധിയില്‍ വച്ച് രോഗം മൂര്‍ഛിച്ച് അവശയായ റോസക്കുട്ടിക്ക് പ്രാര്‍ത്ഥന യ്ക്കിടയില്‍ മാതാവിന്‍റെ നടയില്‍വച്ച് ഒരു ചൈതന്യം തന്നെ തഴുകുന്ന തായും, തന്നെ വിളിക്കുന്നതായും അനുഭവപ്പെട്ടു. മനസ്സിനും ശരീരത്തിനും നവോന്മേഷം കിട്ടിയ അവര്‍ തന്‍റെ അനുഭവം കുടുംബാംഗങ്ങളോട് പങ്കുവെച്ച് മാതാവിനെ വന്ദിച്ചു.
താന്‍ കഴിച്ചിരുന്ന മരുന്നും ഡോക്ടറുടെ ചീട്ടും ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങവേ ആരോഗ്യമാതയുടെ ഒരു രൂപം ഇടവക സെന്‍റ് സെബാസ്റ്റിന്‍ പള്ളിയില്‍ കൊടുക്കണമെന്ന് നേര്‍ച്ച നേരു കയും, അത് നിറവേറ്റു കയുമാണ് ചെയ്തത്. അതിനുശേഷം അവര്‍ക്ക് ഹൃദയ സംബന്ധമായി യാതൊരസുഖവും ഉണ്ടായില്ല.
1981-ല്‍ മറുവാക്കാട് തിരുഹൃദയ ചാപ്പല്‍ നേര്‍ച്ച സംഘത്തില്‍ നിന്നും പിരിഞ്ഞ കുറച്ച് അംഗങ്ങളും പുതുതായി ചേര്‍ന്ന അംഗങ്ങളും അടക്കം 90-ല്‍ പരം കുടുംബങ്ങള്‍ മറുവാക്കാട്ടില്‍ സെന്‍റ് സെബാസ്റ്റ്യന്‍ നേര്‍ച്ച സംഘം രൂപീകരിച്ചു. ജനുവരി 18-ാംതീയതി ഇടവക പള്ളിയിലെ തിരുനാളി നോടനുബന്ധിച്ച് ഇന്ന് വേളാങ്കണ്ണിമാതാചാപ്പല്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് വി.സെബാസ്ത്യാ നോസിന്‍റെ തിരുസ്വരൂപം കൊണ്ട് വന്ന് ഉറക്കമൊഴിച്ച് ഫ്രാര്‍ത്ഥിക്കുകയും 19-ാം തീയതി തിരികെ കൊണ്ടുപോവുകയും ചെയ്തുവരുന്ന പതിവ് ഉണ്ടായിരുന്നു.
താന്‍ നേര്‍ച്ചയായി നല്‍കാന്‍ തീരുമാനിച്ച മാതാവിന്‍റെ രൂപം സ്ഥാപിക്കു വാന്‍ ഉചിതമായ സ്ഥലം എല്ലാവര്‍ഷവും വി. സെബാസ്ത്യാനോസിന്‍റെ തിരുസ്വരൂപം എഴുന്നുള്ളിച്ചു വെയ്ക്കുന്ന ഈ കടല്‍ത്തീരമാണെന്നും സമുദ്രനക്ഷത്രമായ അമ്മയുടെ അനുഗ്രഹം പ്രദേശവാസികള്‍ക്ക് ഉണ്ടാക ണമെന്നും ആഗ്രഹിച്ച യോഹന്നാന്‍ ജോസഫ് നേര്‍ച്ച സംഘവുമായി കൂടിയാലോചിച്ച് 1983 ജനുവരി 19-ാം തീയതി തന്‍റെ വീട്ടില്‍ വച്ച് അന്ന ത്തെ പള്ളിവികാരി റവ.ഫാ. ജോര്‍ജ്ജ് മാളാട്ട് വെഞ്ചരിച്ച മാതാവിന്‍റെ തിരുസ്വരൂപം ആഘാഷപൂര്‍വ്വം ഇന്നുള്ള സ്ഥാനത്ത് പ്രതിഷ്ഠിച്ചു. അപ്പോള്‍ ഈ സ്ഥലം മത്സ്യ ബന്ധനം നടത്തിയിരുന്ന വള്ളങ്ങള്‍ ഇറക്കുകയും അടുപ്പിക്കുകയും ചെയ്തുവന്ന കല്ലുകളില്ലാത്ത ഒരു കടല്‍ത്തീരമായിരുന്നു. പ്രതിഷ്ഠാപീഠത്തിനായി കടലില്‍ പോയിരുന്ന വള്ളക്കാര്‍ തങ്ങളാല്‍ കഴി യുന്ന സഹായം ചെയ്തു. അന്പലത്തുങ്കല്‍ ചാണ്ടി ജേക്കബ്ബാണ് സൗജന്യ മായി പ്രതിഷ്ഠയ്ക്കുള്ള സ്ഥലം നല്‍കിയത്.
1983 ജനുവരി 22-ാം തിയതി ശനിയാഴ്ച മുതല്‍ ഇവിടെ ആരോഗ്യ നാഥയുടെ നോവേന ആരംഭിച്ചു. ആദ്യകാലത്ത് ഇവിടെ അടുത്തുള്ള പ്രദേശവാസികള്‍മാത്രമാണ് പങ്കെടുത്തിരുന്നത്. ക്രമേണ ആളുകള്‍ വര്‍ദ്ധിച്ചു വന്നുതുടങ്ങി. ഓലമേഞ്ഞ ഷെഡില്‍ മണലില്‍ മുട്ടുകുത്തി പ്രാര്‍ത്ഥന നടത്തിയിരുന്നതിനാല്‍ സന്നിധിയില്‍ വിരിക്കുവാന്‍ കയറ്റുപായ വാങ്ങു ന്നതിനേക്കുറിച്ച് ആലോചിക്കുന്ന അവസരത്തിലാണ്, രണ്ടു ചുരുളുകളായി കടല്‍പ്പുറത്തു അടിഞ്ഞു കിട്ടിയ കയറ്റുപായ; മാതാവിന്‍റെ അത്ഭുതം!. ഭക്തരായ ആളുകള്‍ ഈ കയറ്റു പായയില്‍ നിന്നും പൊട്ടിച്ചെടുത്ത ചകിരി നാരുകള്‍ കൈകാലുകളില്‍ കെട്ടിയതിന്‍റെ ഫലമായി പൂര്‍ണ്ണ രോഗസൗഖ്യം നേടിയ സംഭവങ്ങള്‍ നിരവധിയായിരുന്നു. ഇക്കാലത്ത് ഈ തീരപ്രദേശത്ത് കടലില്‍ നിന്നും ലഭിച്ചിരുന്ന ചെറിയ ഇത്തിലുകളില്‍ മാതാവിന്‍റെ തിരുസ്വരൂപ ഛായ പ്രകടമായി കണ്ടിരുന്നു. അത്ഭുതകരമായ ഈ ഇത്തിലുകള്‍ ഭക്തര്‍ എടുത്തു കൊണ്ടു പോയിരുന്നു
. ഇവിടെ നിന്നും നേര്‍ച്ചയായി നല്കിയ എണ്ണയും മലരും അനവധി പേര്‍ക്ക് രോഗസൗഖ്യ ത്തിന് കാരണമായി. ഭക്തജനങ്ങളുടെ തിരക്കു വര്‍ദ്ധിച്ചതിനാല്‍, ജനങ്ങള്‍ക്ക് ഭജന ഇരുന്ന് പ്രാര്‍ത്ഥിക്കാന്‍ പറ്റുന്ന രീതിയില്‍ , നേര്‍ച്ചയായി കിട്ടിയ പണം കൊണ്ട് 6.5സെന്‍റ് ഭൂമി ,ചാണ്ടി ജേക്കബ്ബില്‍ നിന്നും വാങ്ങിക്കുകയും ഇന്ന് കാണുന്ന സ്ഥലത്ത് പുതിയ ചാപ്പല്‍ പണിയുകയും ചെയ്തു. ഈ ചാപ്പലിന്‍റെ വെഞ്ചരിപ്പു കര്‍മ്മം 1985 സെപ്റ്റംബര്‍ 28-ാം തിയതി കൊച്ചി രൂപതാ മെത്രാന്‍ റൈറ്റ്. റവ. ഡോ. ജോസഫ് കുരീത്തറ നിര്‍വ്വഹിച്ചു.
1985-ല്‍ ഒരു വെള്ളിയാഴ്ച കന്യാകുമാരിയില്‍ നിന്ന് മത്സ്യബന്ധന ത്തിനായി കൊച്ചി യിലെത്തിയ 12 വയസ്സുള്ള ബാലന്‍ഉള്‍പ്പെട്ട 5 അംഗ സംഘം കാറ്റിലും കോളിലും ബോട്ടു തകര്‍ന്ന് ആഴക്കടലില്‍ പെട്ടുപ്പോയി. ദൂരെ പ്രകാശം കണ്ട് മരണത്തെ മുഖാമുഖം കണ്ട അവര്‍ അങ്ങോട്ട് നീന്തി ശനിയാഴ്ച പുലര്‍ച്ചെ വള്ള മിറക്കാന്‍ ഈ തീരത്തെത്തിയ നാട്ടുകാര്‍ കണ്ടത്, ചാപ്പലിനു മുന്പില്‍ അവശരായി അങ്ങിങ്ങായി കിടക്കുന്ന മത്സ്യ തൊഴിലാളി കളെയാണ്. അവര്‍ കണ്ട പ്രകാശത്തെക്കുറിച്ചുള്ള വിവരണം ഗ്രാമവാസി കള്‍ക്ക് വിശ്വസിക്കാനായില്ല. കാരണം ആ രാവും പകലും
ചെല്ലാനത്ത് വ്യൈുതി തകരാറിലായിരുന്നു. പള്ളിയില്‍ നിന്ന് സഹായം നല്‍കി ഇവരെ നാട്ടിലയച്ചെങ്കിലും ഏതാനും ദിവസങ്ങള്‍ക്കുശേഷം അവര്‍ തിരികെ മാതൃ സന്നിധിയില്‍ എത്തി കൃതജ്ഞത രേഖപ്പെടുത്തി. ദു:ഖ നിവാരണത്തിനും രോഗശാന്തിക്കുമായി ഇവിടെയ്ക്കു പ്രവഹിച്ച ജനത്തിന്‍റെ സൗകര്യത്തി നായി 1987 മാര്‍ച്ച് 21ന് ചാപ്പലില്‍ ചില നവീകരണങ്ങളോടെ ഒരു ഓഫീസ് കെട്ടിടവും മുകളില്‍ ഒരു ബലിപിഠവും പണിതു. അക്കാലത്ത് റവ.ഫാ.പോള്‍ പുന്നക്കാട്ടുശ്ശേരി ഇവിടെ ചാപ്ലിനായി സേവനം അനുഷ്ടിച്ചു വന്നിരുന്നു. മരിയന്‍ വര്‍ഷമായ 1987-ല്‍ ഈ ചാപ്പല്‍ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു. 1987 സെപ്തംബര്‍ 4-ാംതിയതി മുതല്‍ 8-ാം തിയതി വരെ ജഛഇ ഡയറക്ടറായ റവ. ഡോ.ജോസഫ് കരിയിലിന്‍റെ നേതൃത്വത്തില്‍ മദ്ധ്യസ്ഥയുടെ തിരുനാള്‍ നടത്തി. തുടര്‍ന്ന്, എല്ലാവര്‍ഷവും സെപ്തംബര്‍ 4 മുതല്‍ 8 വരെ മാതാവിന്‍റെ തിരുനാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി വരുന്നു. ദിവസവും എത്തിച്ചേരുന്ന തീര്‍ത്ഥാടകരുടെയും ഭക്ത ജനങ്ങളുടെയും തിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരുന്നു. പ്രത്യേകിച്ച് ശനിയാഴ്ച ദിവസങ്ങളില്‍ നടക്കുന്ന നൊവേനയിലും കുര്‍ബാനയിലും സംബന്ധിക്കു ന്നതിന് വിദൂരദേശങ്ങളില്‍ നിന്നു പോലും ആളുകള്‍ എത്തിക്കൊണ്ടിരി ക്കുന്നു. ഈ കാലയളവ് മുതല്‍ മറുവക്കാട് കര്‍മ്മലീത്ത ആശ്രമത്തിലെ വൈദികരുടെ നിരന്തരമായ സേവനം ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നു. ഗാനരചയിതാവും. കലാകാരനുമായ വി.എക്സ്. ടോം ചെല്ലാനം എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് അന്നും ഇന്നും മാതാവിന്‍റേ നൊവേനയ്ക്ക് പാടുന്നത്. 08.09.98 ല്‍ കുന്പളങ്ങിയില്‍ നിന്നുള്ള മാതാവി ന്‍റെ ഭക്തനായ റാഫേല്‍ മട്ടമ്മേല്‍ തന്‍റേ ഭാര്യ സെലിന്‍ റാഫേല്‍ മെമ്മോറി യല്‍ ആയി റേഡരികില്‍ കൊടിമരം നിര്‍മ്മിച്ചു നല്‍കി അതുപോലെ കെ.ജെ. ആന്‍റണി കൂട്ടങ്കല്‍ തന്‍റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി 08.09.2005-ല്‍ റോഡ് സൈഡില്‍ ഒരു ആര്‍ച്ചും നിര്‍മ്മിച്ചു നല്‍കി. 2009-ല്‍ പള്ളിയോട് ചേര്‍ന്ന് തെക്ക് വശത്ത് സ്ഥലവും വഴിയും ഉള്‍പ്പെട്ട ഏകദേശം 12 സെന്‍റ് സ്ഥലം നെടിയപറന്പില്‍ തോമസ് ഫ്രാന്‍സീസ് സൗജന്യമായി നല്‍കി. ഫ്രാന്‍സീ സിന്‍റെ മകള്‍ സില്‍വിയ എന്ന കുട്ടിയുടെ ആരോഗ്യ പ്രാപ്തി നിയോഗ മാക്കിയായിരുന്നു, ഈ സ്ഥലം കാഴ്ചയായി മാതാവിന് സമര്‍പ്പിച്ചത്.
ഭക്തജനങ്ങളുടെ തിരക്കു മൂലം പള്ളിയുടെ വടക്കു വശത്തുള്ള 20 സെന്‍റ് സ്ഥലം ശ്രീ. കടവിപറന്പില്‍ പത്രോസ് ആന്‍റണിയില്‍ നിന്നും പള്ളി വാങ്ങി.
ഇപ്പോള്‍ നവികരിച്ച പള്ളിയുടെ ശിലാ സ്ഥാപനം 2012 സെപ്തംബര്‍ 8ന് ആയിരുന്നു നടന്നത്. അഭിവന്ദ്യ കൊച്ചി മെത്രാന്‍ റൈറ്റ് . റവ. ഡോ. ജോസഫ് കരിയില്‍ ശില ആശീര്‍വദിക്കുകയും കേന്ദ്ര മന്ത്രിയായിരുന്ന പ്രൊഫ.കെ.വി.തോമസ്സ് മാസ്റ്റര്‍ ശിലാസ്ഥാപനം നിര്‍വ്വഹിക്കുകയും ചെയ്തു. പുളിയനത്ത് സ്യേര്‍ ജോസഫിന്‍റെ (തോപ്പുംപടി) സ്മരണയ്ക്കായി ""ശാന്തിതീരം" എന്ന പേരിലുളള മാതാവിന്‍റെ അത്ഭുത തിരുസ്വരൂപം പ്രതിഷ്ഠിക്കുന്നതിനുള്ള പുതിയ കപ്പേള ജോസഫിന്‍റെ ഭാര്യ റാണി ജോസഫ് പണിതു നല്‍കി. ശ്രീ. ജോസ് ആലപ്പാട്ട് എറണാകുളം പള്ളിയുടെ നവീകരണത്തിനായി വലിയ പ്രചോദനവും സഹായവും നല്‍കിയിട്ടുള്ള മാതാവിന്‍റെ ഒരു ഭക്തനാണ്.
Parish today.
Parish Family: 1360, Family Members: 6800, Family Units: 30