Shrine Miracles
1983 ജനുവരി 22 മുതല്‍ ഇവിടെ മാതാവിന്‍റെ സന്നിധിയില്‍ സമീപ വാസികളായ ആളുകള്‍ കൂടി ആരോഗ്യമാതാവിന്‍റെ നൊവേന ആരംഭിച്ചു. എല്ലാ ശനിയാഴ്ചകളിലും നൊവേന പ്രാര്‍ത്ഥന നടത്തി വന്നു. ക്രമേണ ആള്‍ക്കൂട്ടം വര്‍ദ്ധിച്ചു. സമീപ പ്രദേശങ്ങളില്‍ നിന്നും വിദൂര പ്രദേശങ്ങളില്‍ നിന്നും ആളുകള്‍ എത്തിയിരുന്നു.
ഓലമേഞ്ഞ ഷെഡില്‍ മണ്ണില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചിരുന്ന ഭക്തര്‍ക്ക് വേണ്ടി കയറ്റുപായ വാങ്ങുവാന്‍ ആലോചിച്ചിരിക്കുന്പോള്‍ മാതാവിന്‍റെ മുന്‍പില്‍ തീരത്ത് കടലില്‍ നിന്നും രണ്ടു ചുരുള്‍ കയറ്റുപായ അടിഞ്ഞു കയറി ലഭിച്ചു. അത്ഭുതകരമായി ലഭിച്ച ഈ കയറ്റുപായയുടെ ഇഴകളും നാരുകളും ഭക്തര്‍ പൊട്ടിച്ചെടുത്ത് കൈയിലും കാലിലും കെട്ടി പലവിധ രോഗസൗഖ്യങ്ങള്‍ പ്രാപിച്ച അനുഭവങ്ങള്‍ നിരവധിയാണ്.
ഈ കാലത്ത് കടല്‍ തീരത്തു നിന്നും ലഭിച്ചിരുന്ന ചെറിയ ഇത്തിലില്‍ മാതാവിന്‍റെ തിരുസ്വരൂപത്തിന്‍റെ ഛായ പ്രകടമായി പതിഞ്ഞു കാണുന്നു ണ്ടായിരുന്നു. അത്ഭുതകരമായ ഈ ഇത്തില്‍ ഇവിടെ വരുന്ന ഭക്തര്‍ എടുത്തു കൊണ്ടുപോകുമായിരുന്നു.